
സെപ്റ്റംബറ് 19 സോഫ്റ്റ് വെയറ് സ്വാതന്ത്ര്യദിനമായി ലോകമെമ്പാടും ആചരിക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ് വെയറ് സംബന്ധിച്ച് ബോധവല്ക്കരണം നടത്തുകയും സമൂഹത്തിണ്റ്റെ നന്മ മുന് നിര്ത്തി, ജനങ്ങളെ സ്വതന്ത്ര സോഫ്റ്റ് വെയറുകള് ഉപയോഗിക്കാന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അമേരിക്ക ആസ്ഥാനമായുള്ള സോഫ്റ്റ് വെയറ് ഫ്രീഡം ഇണ്റ്റര് നാഷ്ണല് ആണ് ദിനാചരണത്തിന് നേതൃത്വം നല് കുന്നത്. എല്ലാ വര്ഷവും സെപ്റ്റംബറ് മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ് എസ് എഫ് ഡി യായി ആചരികുന്നത്. അതൊരു ചെറിയ തുടക്കമായിരുന്നു. ഒരു വലിയ പോരാട്ടത്തിണ്റ്റെ ആരംഭം കുറിച്ച കൂട്ടായ്മ. റിച്ചാറ്ഡ് സ്റ്റാള്മാന് എന്ന പ്രഗത്ഭ് കമ്പ്യൂട്ടറ് പ്രോഗ്രാമരുടെ നേതൃത്വത്തിലാണ് അവരൊത്തു കൂടിയത്. കമ്പ്യൂട്ടറുകള് എല്ലാവറ്ക്കൂം ഒരു പോലെ പ്രയോജനപ്പെടുത്തേണ്ടത് സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നവറ് വിശ്വസിച്ചു. അമേരിക്കന് ടെലിഫോണ് ആന്ഡ് ടെലിഗ്രാഫ് കമ്പനിയുടെ ഗവേഷണ വിഭാഗമായിരുന്ന ബെല് ലബോറട്ടറിയിലെ കെന് തോംസണ്, ഡെന്നിസ് റിച്ച് തുടങ്ങിയവറ് ചേറ്ന്നൂ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് യൂണിക്സ്. 1973 സി പ്രോഗ്രാമിംഗ് ഭാഷയില് പുനരാവിഷ്കരിച്ചതോടെ യുണിക്സ് വന്പ്രചാരം നേടി. വിദേശ സര്വകലാശാലകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഭരണതലത്തിലുമെല്ലാം യൂണിക്സ് അനിഷേധ്യമായി. എന്നാല് 80 കളായപ്പോഴേക്കും സ്ഥിതി മാറി. യൂണിക്സിണ്റ്റെ വാണിജ്യ വല്ക്കരണത്തോടെ, സോഫ്റ്റ് വെയറിനൊപ്പം അതിണ്റ്റെ സോഴ്സ് കോഡ് നല്കുന്നത് നിര്ത്തി. പകര്പ്പവകാശ നിയമവും കറ്ശനമാക്കി. ഇത് കമ്പ്യൂട്ടറ് പ്റോഗ്രാമര്മാര്ക്കിടയില് കടുത്ത പ്രതിഷേധമുളവാകി. അറിവിണ്റ്റെ കുത്തകവല്ക്കരണത്തിനെതിരെ പോരാടാന് തന്നെ അവര് തീരുമാനിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയറ് എന്ന ആശയം ഉടലെടുത്തു. റിച്ചാര്ഡ് സ്റ്റാള്മാണ്റ്റെനേതൃത്വത്തില് സമാനചിന്താഗതികാരുടെ കൂട്ടായ്മ രൂപം കൊണ്ടു. അങ്ങനെ 1983 സെപ്റ്റംബറ് 27 ഗ്നു പ്രോജക്ട് പിറവിയെടുത്തു.
0 comments:
Post a Comment