
സ്വതന്ത്ര സോഫ്റ്റ് വെയര് ആശയത്തിണ്റ്റെ അപ്പോസ്തലനായ സ്റ്റാള്മാന് ആര് എം എസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. മുഴുവന് പേര് റിച്ചാര്ഡ് മത്യു സ്റ്റാള്മാന്. ന്യൂയോര്ക്ക് നഗരത്തിലുള്ള ഒരു ജൂതകുടുംബത്തില് ലിപ്മാന്-ആലീസ് ദമ്പതികളുടെ മകനായി 1953 ജനനം. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്സ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജിയിലെ ആര്ട്ടിഫിഷ്യല് ഇണ്റ്റലിജന്സ് വിഭാഗത്തിലെ കമ്പ്യൂട്ടര് പ്രോഗ്രാമറായിരുന്നു. യുണിക്സിനു സമാനമായ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കാനായി സമാന ചിന്താഗതിക്കാരുമായി ചേര്ന്ന് ഗ്നു പ്രോജക്ട് സ്ഥാപിച്ചു. പ്രശസ്തനായ പ്രോഗ്രാമറും ലോകോത്തര ഹാക്കറുമായ ഇദ്ദേഹം എഫ് എസ് എഫിണ്റ്റെ വിജയത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്നു. ഗ്നു പ്രോജക്ടിണ്റ്റെ ഭാഗമായുള്ള ഗ്നു ഇമാക്സ്, ഗ്നു സീ കമ്പയിലര്, ഗ്നു ഡീബഗ്ഗര് തുടങ്ങിയവ ആര് എം എസിണ്റ്റെ സംഭാവനകളാണ്. പകര്പ്പവകാശത്തിനു ബദലായി പകര്പ്പപേക്ഷ എന്ന ആശയവും അതിനായുള്ള ഗ്നു ജനറല് പബ്ളിക്ക് ലൈസന്സടക്കമുള്ള അനുവാദപത്രങ്ങളും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയര് തത്വചിന്തയുമായി ബന്ധപ്പെട്ടു പല രചനകളും അദ്ദേഹം സംഭാവനയായി നല്കിയിട്ടുണ്ട്.
0 comments:
Post a Comment