
ദിവ്യപ്രകാശംഇരുട്ടില് വഴിയറിയാതലയുന്നവന് ഒരു ചെറുപ്രകാശകിരണം പോലെ, മരുഭൂമിയിലുഴറുന്നവന് മരപ്പച്ച പോലെ, വേനല് ചൂടില് വലയുന്നവന് കുളിര്ക്കാറ്റു പോലെ, ദു:ഖിതന് ആശ്വാസവചനമായി ഗന്ധിജി എന്നും എവിടേയും നിറഞ്ഞു നില്ക്കുന്നു. തണ്റ്റെ ജീവിതത്തെ മറ്റനേകര്ക്കു മാതൃകയാക്കി മാറ്റി അദ്ദേഹം. ലോകരെ സത്യത്തിണ്റ്റേയും നീതിയുടേയും അഹിംസയുടേയും
മാര്ഗത്തിലേക്ക് നയിക്കാന് കഠിനമായി പ്രയത്നിച്ചു. ക്ഷമയുടേയും സൌമ്യതയുടെയും സഹനത്തിണ്റ്റേയും
പുത്തന്സമരമുറയായ നിരാഹാരത്തിലൂടെ എതിരാളികളെ കീഴടക്കി. തണ്റ്റെ കുടുംബത്തേക്കാളുപരി മഹാത്മജി രാഷ്ട്രത്തെ
സ്നേഹിച്ചു. രാഷ്ട്രത്തിണ്റ്റെ നന്മക്കായി പ്രവര്ത്തിച്ചു. യുവ തലമുറയെ ആവേശം കൊള്ളിക്കുന്ന, അവരില് രാജ്യസ്നേഹം നിറയ്ക്കുന്നതരത്തിലായിരുന്നു അദ്ദേഹത്തിണ്റ്റെ ഒരോ വാക്കും, പ്രവര്ത്തിയും. ഭാരതീയരെല്ലാം സഹോദരീ സഹോദരന്മാരായി കാണാനും
അവള്ക്കില്ലാത്ത ഒരു സൌകര്യവും തനിക്ക് വേണ്ട എന്നും ഗാന്ധിജി തീരുമാനിച്ചു. ഉന്നത വിദ്യഭ്യാസസമ്പന്നനായ അദ്ദേഹം തണ്റ്റെ ജോലി ഉപേക്ഷിച്ച് രാജ്യസേവനത്തിനായി ജീവിതം നീക്കി വച്ചു. വളരെ ലളിതമായ ജീവിതം നയിച്ച അദ്ദേഹം മറ്റുള്ളവരേയും അതിനു പ്രേരിപ്പിച്ചു. അതിലൂടെ ലോഭമോഹികളില്ലാത്ത, ഹിംസാവാദികളില്ലാത്ത ഒരു സമൂഹത്തെ സ്വപ്നം കണ്ടു. ഇത്രയും ജ്ഞാനിയായ, അനേകലക്ഷങ്ങളുടെ വഴിവിളക്കായ അദ്ദേഹത്തെ പോലെ മറ്റാരുണ്ട് ലോകത്തില്.?
ആരതി.C.A
IX-A