പാലക്കാടന്‍ മണവാട്ടി

ചിലങ്കകെട്ടി കിലുക്കി വരുന്നു
പാലക്കാടന്‍ മണവാട്ടി
ചിലങ്ക കിലുക്കി കിലുക്കി വരുന്നു
നിറമില്ലാത്തൊരു മണവാട്ടി
മൂളിപ്പാട്ടും പാടിവരുന്നു
ആനമലതന്‍ മുകളില്‍ നിന്ന്‌
നീണ്ട്‌ നിവര്‍ന്ന്‌ കിടക്കും അവള്‍തന്‍
മേനിയൊരത്ഭുതമാണെന്നും
മാലിന്യത്തെ തട്ടിനീക്കി
കളകളമൊഴുകും ചൊടിയോടെ
കൃഷ്ണപ്രിയ 8-B

ടോര്‍വാള്‍ഡ്സ്‌



ലിനക്സ്‌ കെര്‍ണലിണ്റ്റെ രചയിതാവാണ്‌ Linus Benedict Torvalds. ലോകപ്രശസ്ത സോഫ്റ്റ്‌ വെയര്‍ എഞ്ജിനീയര്‍, ഫിന്‍ലന്‍ഡിണ്റ്റെ തലസ്ഥാനമായ ഹെത്സിങ്കിയില്‍ 1969ല്‍ ജനിച്ചു. ഹെത്സിങ്കി സര്‍വകലാശാലയില്‍ നിന്നു കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടിയ ടോര്‍വാള്‍ഡ്സ്‌ വിദ്യാര്‍ത്ഥികയായിരിക്കെതന്നെ ഇരുപത്തിയൊന്നാം വയസ്സില്‍ ലിനസ്‌ കെര്‍ണല്‍ വികസിപ്പിക്കുകയുണ്ടായി. 1991 സെപ്റ്റംബര്‍ 17ന്‌ ലിനക്സിണ്റ്റെ ആദ്യരൂപം ഇണ്റ്റര്‍നെറ്റില്‍ ലഭ്യമായി. മറ്റനേകം പ്രതിഭകളുടെ സഹായത്തോടെയാണ്‌ ഇന്നത്തെ കെര്‍ണലായി മാറിയത്‌.

സ്റ്റാള്‍മാന്‍



‍സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ആശയത്തിണ്റ്റെ അപ്പോസ്തലനായ സ്റ്റാള്‍മാന്‍ ആര്‍ എം എസ്‌ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. മുഴുവന്‍ പേര്‌ റിച്ചാര്‍ഡ്‌ മത്യു സ്റ്റാള്‍മാന്‍. ന്യൂയോര്‍ക്ക്‌ നഗരത്തിലുള്ള ഒരു ജൂതകുടുംബത്തില്‍ ലിപ്മാന്‍-ആലീസ്‌ ദമ്പതികളുടെ മകനായി 1953 ജനനം. അമേരിക്കയിലെ മസാച്ചുസെറ്റ്സ്‌ ഇന്‍സ്റ്റിറ്റ്യുട്ട്‌ ഓഫ്‌ ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇണ്റ്റലിജന്‍സ്‌ വിഭാഗത്തിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു. യുണിക്സിനു സമാനമായ സ്വതന്ത്ര ഓപ്പറേറ്റിംഗ്‌ സിസ്റ്റം വികസിപ്പിക്കാനായി സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന്‌ ഗ്നു പ്രോജക്ട്‌ സ്ഥാപിച്ചു. പ്രശസ്തനായ പ്രോഗ്രാമറും ലോകോത്തര ഹാക്കറുമായ ഇദ്ദേഹം എഫ്‌ എസ്‌ എഫിണ്റ്റെ വിജയത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചിരുന്നു. ഗ്നു പ്രോജക്ടിണ്റ്റെ ഭാഗമായുള്ള ഗ്നു ഇമാക്സ്‌, ഗ്നു സീ കമ്പയിലര്‍, ഗ്നു ഡീബഗ്ഗര്‍ തുടങ്ങിയവ ആര്‍ എം എസിണ്റ്റെ സംഭാവനകളാണ്‌. പകര്‍പ്പവകാശത്തിനു ബദലായി പകര്‍പ്പപേക്ഷ എന്ന ആശയവും അതിനായുള്ള ഗ്നു ജനറല്‍ പബ്ളിക്ക്‌ ലൈസന്‍സടക്കമുള്ള അനുവാദപത്രങ്ങളും ഇദ്ദേഹം തയാറാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ തത്വചിന്തയുമായി ബന്ധപ്പെട്ടു പല രചനകളും അദ്ദേഹം സംഭാവനയായി നല്‍കിയിട്ടുണ്ട്‌.

സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രസ്ഥാനം



ഗ്നു പ്രോജക്ടിണ്റ്റെ രൂപീകരണത്തോടെ സ്വതന്ത്ര സോഫ്റ്റ്‌ വേയര്‍ പ്രസ്ഥാനത്തിന്‌ തുടക്കമായി. 1984 ജനുവരിയില്‍ സ്റ്റാള്‍മാന്‍ ഗ്നു ഓപ്പറേറ്റിംഗ്‌ സിസ്റ്റത്തിണ്റ്റെ നിര്‍മാണം ആരംഭിച്ചു.സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ പ്രസ്ഥാനത്തിണ്റ്റെ ആശയവും ആദര്‍ശവും വിശദീകരിക്കുന്ന ഗ്നു മാനിഫെസ്റ്റോ 1985 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു. 1985 ഒക്ടോബര്‍ നാലിന്‌ സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ ഫൌണ്ടേഷനും സ്ഥാപിതമായി. 1992 ഓടെ ഗ്നു ഓപ്പറേറ്റിംഗ്‌ സിസ്റ്റം നിര്‍മിക്കുക എന്ന്‌ അത്യന്തം ശ്രമകരമായ ദൌത്യത്തിണ്റ്റെ ഏറിയ പങ്കും പൂര്‍ത്തിയായി. എങ്കിലും അതിണ്റ്റെ കേന്ദ്ര ഘടകമായിരുന്ന ഗ്നു ഹേര്‍ഡ്‌ എന്ന കെര്‍ണല്‍ മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. 1991 ഹെല്‍ സിങ്കി യൂണിവേഴ്സിട്ടിയിലെ വിദ്യാര്‍ത്ഥിയായിരുന്ന ലിനസ്‌ ടോര്‍വാള്‍ഡ്സ്‌ ലിനക്സ്‌ എന്ന പേരില്‍ ഒരു കെര്‍ണല്‍ നിര്‍മിച്ചിരുന്നു. 1991 ഇണ്റ്റര്‍നെറ്റില്‍ ഇതിണ്റ്റെ സോഴ്സ്‌ കോഡ്‌ സഹിതം അദ്ദേഹം പ്രസിദ്ധീകരിച്ചു.

സ്വാതന്ത്ര്യം കമ്പ്യൂട്ടറിലൂടെ



സെപ്റ്റംബറ്‍ 19 സോഫ്റ്റ്‌ വെയറ്‍ സ്വാതന്ത്ര്യദിനമായി ലോകമെമ്പാടും ആചരിക്കുകയാണ്‌. സ്വതന്ത്ര സോഫ്റ്റ്‌ വെയറ്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണം നടത്തുകയും സമൂഹത്തിണ്റ്റെ നന്‍മ മുന്‍ നിര്‍ത്തി, ജനങ്ങളെ സ്വതന്ത്ര സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്‌ ലക്ഷ്യം. അമേരിക്ക ആസ്ഥാനമായുള്ള സോഫ്റ്റ്‌ വെയറ്‍ ഫ്രീഡം ഇണ്റ്റര്‍ നാഷ്ണല്‍ ആണ്‌ ദിനാചരണത്തിന്‌ നേതൃത്വം നല്‍ കുന്നത്‌. എല്ലാ വര്‍ഷവും സെപ്റ്റംബറ്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയാണ്‌ എസ്‌ എഫ്‌ ഡി യായി ആചരികുന്നത്‌. അതൊരു ചെറിയ തുടക്കമായിരുന്നു. ഒരു വലിയ പോരാട്ടത്തിണ്റ്റെ ആരംഭം കുറിച്ച കൂട്ടായ്മ. റിച്ചാറ്‍ഡ്‌ സ്റ്റാള്‍മാന്‍ എന്ന പ്രഗത്ഭ്‌ കമ്പ്യൂട്ടറ്‍ പ്രോഗ്രാമരുടെ നേതൃത്വത്തിലാണ്‌ അവരൊത്തു കൂടിയത്‌. കമ്പ്യൂട്ടറുകള്‍ എല്ലാവറ്‍ക്കൂം ഒരു പോലെ പ്രയോജനപ്പെടുത്തേണ്ടത്‌ സാമൂഹിക പുരോഗതിക്ക്‌ അനിവാര്യമാണെന്നവറ്‍ വിശ്വസിച്ചു. അമേരിക്കന്‍ ടെലിഫോണ്‍ ആന്‍ഡ്‌ ടെലിഗ്രാഫ്‌ കമ്പനിയുടെ ഗവേഷണ വിഭാഗമായിരുന്ന ബെല്‍ ലബോറട്ടറിയിലെ കെന്‍ തോംസണ്‍, ഡെന്നിസ്‌ റിച്ച്‌ തുടങ്ങിയവറ്‍ ചേറ്‍ന്നൂ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണ്‌ യൂണിക്സ്‌. 1973 സി പ്രോഗ്രാമിംഗ്‌ ഭാഷയില്‍ പുനരാവിഷ്കരിച്ചതോടെ യുണിക്സ്‌ വന്‍പ്രചാരം നേടി. വിദേശ സര്‍വകലാശാലകളിലും വാണിജ്യ സ്ഥാപനങ്ങളിലും ഭരണതലത്തിലുമെല്ലാം യൂണിക്സ്‌ അനിഷേധ്യമായി. എന്നാല്‍ 80 കളായപ്പോഴേക്കും സ്ഥിതി മാറി. യൂണിക്സിണ്റ്റെ വാണിജ്യ വല്‍ക്കരണത്തോടെ, സോഫ്റ്റ്‌ വെയറിനൊപ്പം അതിണ്റ്റെ സോഴ്സ്‌ കോഡ്‌ നല്‍കുന്നത്‌ നിര്‍ത്തി. പകര്‍പ്പവകാശ നിയമവും കറ്‍ശനമാക്കി. ഇത്‌ കമ്പ്യൂട്ടറ്‍ പ്റോഗ്രാമര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുളവാകി. അറിവിണ്റ്റെ കുത്തകവല്‍ക്കരണത്തിനെതിരെ പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. സ്വതന്ത്ര സോഫ്റ്റ്‌ വെയറ്‍ എന്ന ആശയം ഉടലെടുത്തു. റിച്ചാര്‍ഡ്‌ സ്റ്റാള്‍മാണ്റ്റെനേതൃത്വത്തില്‍ സമാനചിന്താഗതികാരുടെ കൂട്ടായ്മ രൂപം കൊണ്ടു. അങ്ങനെ 1983 സെപ്റ്റംബറ്‍ 27 ഗ്നു പ്രോജക്ട്‌ പിറവിയെടുത്തു.

പപ്പു ഉറങ്ങാത്ത പാത



"പപ്പു ഉറങ്ങാത്ത പാത" എന്ന സര്‍ക്കാരിണ്റ്റെ പുതിയ പദ്ധിയോടനുബന്ധിച്ച്‌ ക്വിസ്‌ മത്സരം നടന്നു. നാല്‌ സ്കൂളുകളിലായി നടന്ന മത്സരത്തില്‍ എടപ്പാള്‍ ഹൈസ്കൂളിലെ ശരത്‌.എം.പി എന്ന കുട്ടിക്ക്‌ 500 രൂപ രണ്ടാം സമ്മാമായി ലഭിച്ചു.

ശ്രീനാരായണ ഗുരു ജയന്തി



ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച്‌ സന്ദേശയാത്ര നടന്നു.